വൈജ്ഞാനിക രംഗം നാള്‍ക്കുനാള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ചരിത്രപരവും സമകാലികവുമായ ഒട്ടനവധി വിഷയങ്ങളും സംഭവങ്ങളും സംബന്ധിക്കുന്ന ചോദ്യങ്ങള്‍ മത്സരപരീക്ഷകളിലും ക്വിസ്സ് പരിപാടികളിലും നിലവാരനിര്‍ണ്ണയത്തിനു സഹായിക്കുന്നു. അതുകൊണ്ടുതന്നെ ചോദ്യങ്ങളുടെ പ്രസക്തിയും ഉത്തരത്തിന്റെ കൃത്യതയും നിര്‍ണ്ണായകമാവുന്നു. സൗരയൂഥം മുതല്‍ കാര്‍ട്ടൂണ്‍ വരെ നൂറോളം വിഷയങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത നാലായിരത്തോളം ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും അടങ്ങുന്ന ഡി സി ക്വിസ് ബുക്ക് വിദ്യാര്‍ത്ഥികളുടെയും വിജ്ഞാനദാഹികളുടെയും മേശപ്പുറത്ത് ഒഴിവാക്കാനാവാത്തതാണ്. ഡോക്ടര്‍ കമല്‍ പുരുഷോത്തമന്‍ എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പുതുക്കിയ പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. ഇപ്പോഴത്തേത് പത്താമത് പതിപ്പാണ്. [...]
The post നാലായിരത്തോളം ചോദ്യങ്ങള്‍ … ഉത്തരങ്ങള്‍ appeared first on DC Books.