ബംഗുളൂരു സ്‌ഫോടന കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. മാര്‍ച്ച് 8 മുതല്‍ അഞ്ച് ദിവസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായിട്ടാണ് ജാമ്യം അനുവദിച്ചത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും അസുഖ ബാധിതനായ പിതാവിനെ സന്ദര്‍ശിക്കണമെന്നുമാവശ്യപ്പെട്ട് മഅദനി ജാമ്യാപേക്ഷ നല്‍കിയിരുന്നു. 2010 ആഗസ്റ്റിലാണ് ബംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് മഅദനിയെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുകയാണ് മഅദനി.
The post മഅദനിക്ക് ജാമ്യം അനുവദിച്ചു appeared first on DC Books.