ഫ്രാന്‍സില്‍ മാധ്യമസ്ഥാപനത്തിന്റെ ഓഫിസില്‍ ആക്രമണം നടത്തിയ ഒരു തീവ്രവാദി കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഹാമിദ് മുറാദ് എന്ന 18 വയസുകാരനാണ് കീഴങ്ങിയത്. തീവ്രവാദി സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് മുറാദ്. രണ്ട് സഹോദരങ്ങളടക്കം മൂന്നുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നും തിരിച്ചറിഞ്ഞിരുന്നു. സംഘത്തിലെ മറ്റു രണ്ടുപേരുടെ വിവരങ്ങള്‍ ഫ്രഞ്ച് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഫ്രഞ്ച് പൗരന്മാരും സഹോദരന്മാരുമായ സയ്യിദ് കൗച്ചിയും ഷെരീഫ് കൗച്ചിയുമാണ് ഇവര്‍. 2008ല്‍ ഭീകരകുറ്റത്തിന് ഷെരീഫ് കൗച്ചിക്ക് 1.5 വര്‍ഷം തടവുശിക്ഷ കോടതി വിധിച്ചിരുന്നു. ഇറാഖിലെ കലാപകാരികളെ സഹായിച്ചതിനായിരുന്നു ശിക്ഷ. […]
The post പാരിസ് ആക്രമണം: ഒരു തീവ്രവാദി കീഴടങ്ങി appeared first on DC Books.