ആധുനിക യുഗത്തിലെ മനുഷ്യന്റെ മനസ്സ് പ്രശ്‌നസങ്കീര്‍ണ്ണമാണ്. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതു നേരിടാന്‍ കഴിവില്ലാതെ പലരും ആത്മഹത്യയിലേക്കോ ആത്മഹത്യാ ശ്രമത്തിലേയ്ക്കോ നൈരാശ്യത്തിലേക്കോ ചെന്നെത്തുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ മനസ്സാന്നിധ്യം ഉണ്ടാകണമെങ്കില്‍ മനസ്സ് എന്ന മാന്ത്രികക്കുതിരയെ അറിയാനും മെരുക്കിയെടുക്കാനും സിദ്ധിയുണ്ടാവണം. ധാര്‍മ്മികമൂല്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കാതെ ജീവിക്കുന്നതു കൊണ്ടാണ് ആധുനിക സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിയാത്തത്. വ്യക്തിത്വവികാസത്തിന് അത്യന്താപേക്ഷിതമായ ധാര്‍മ്മികമൂല്യങ്ങള്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകമാണ് സുഭാഷിതങ്ങളും ശുഭകഥകളും. വിവിധ മതാചാര്യന്മാരുടെ വാക്‌ധോരണികളും ചിന്തകര്‍ എന്ന് പുകള്‍ പെറ്റവരുടെ ആശയങ്ങളുമാണ് ഈ സമാഹാരത്തിലുള്ളത്. കണ്‍ഫ്യൂഷ്യസ്, ലാവോത്‌സു, […]
The post നല്ല ജീവിതത്തിന് സുഭാഷിതങ്ങളും ശുഭകഥകളും appeared first on DC Books.