മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കര്‍ത്താവായ ഒയ്യാരത്ത് ചന്തുമേനോന്‍ 1847 ജനുവരി 9ന് തലശ്ശേരിക്കടുത്ത് പിണറായിയില്‍ കേളാലൂര്‍ ദേശത്ത് ജനിച്ചു. 1867ല്‍ ഗുമസ്തനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ചന്തുമേനോന്‍ 1872ല്‍ മുന്‍സിഫും 1892ല്‍ കോഴിക്കോട് സബ്ജഡ്ജിയുമായി. ഇന്ദുലേഖ എന്ന ലക്ഷണമൊത്ത ആദ്യനോവലിന്റെ കര്‍ത്താവ് എന്ന നിലയിലില്‍ ചന്തുമേനോനെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കി. രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. എന്നാല്‍ ചന്തുമേനോന് ശാരദയുടെ ഒന്നാംഭാഗമേ എഴുതാന്‍ സാധിച്ചുള്ളൂ. 1899 സെപ്റ്റംബര്‍ […]
The post ഒ. ചന്തുമേനോന്റെ ജന്മവാര്‍ഷിക ദിനം appeared first on DC Books.