നാടകമേഖലയിലെ മികച്ച സംഭാവനയ്ക്ക് നല്‍കുന്ന കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് നടി കെ.പി.എ.സി.ലളിതയ്ക്കു നല്‍കാനുള്ള തീരുമാനത്തിനെതിരെ നാടക പ്രവര്‍ത്തകര്‍ രംഗത്ത്. അവരുടെ സംഘടനയായ കലാഗ്രാമം ഭാരവാഹികളാണ് അക്കാദമിയുടെ നീക്കത്തിനെതിരെ രംഗത്ത് വന്നത്. 45 വര്‍ഷം മുന്‍പാണു ലളിത നാടകത്തില്‍ അഭിനയിച്ചത്. അതിനുശേഷം സിനിമയിലും സീരിയലിലും വേഷമിടുകയായിരുന്നു. പിന്നെ നാടകത്തെ തിരിഞ്ഞു നോക്കിയില്ല. അരനൂറ്റാണ്ടോളം നാടകത്തില്‍ അഭിനയിക്കുകയും ഇപ്പോഴും നാടകസമിതി നടത്തുകയും ചെയ്യുന്ന വിജയകുമാരി ഒ മാധവനെപ്പോലെയുള്ള ഒട്ടേറെപ്പേരെ വിസ്മരിച്ചിട്ടാണു ലളിതയെ പരിഗണിച്ചത്. ഒരു നേരത്തെ ഭക്ഷണത്തിനുള്ള […]
The post കെ.പി.എ.സി.ലളിതയ്ക്ക് ഫെലോഷിപ്പ് നല്‍കരുതെന്ന് നാടക പ്രവര്‍ത്തകര്‍ appeared first on DC Books.