അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇന്ത്യ. 1993ലെ മുംബൈ സ്‌ഫോടനത്തിലടക്കമുള്ള ദാവൂദിന്റെ പങ്ക് വ്യക്തമാണ്. ദാവൂദിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും വിദേശകാര്യ വക്താവ് സയിദ് അക്ബറുദീന്‍ അറിയിച്ചു. ദാവൂദിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ല. ദാവൂദ് നിയമത്തിന്റെ കയ്യില്‍ നിന്നും ഒളിച്ചു കഴിയുകയാണ്. എന്നാല്‍, ഒരിക്കല്‍ പിടിക്കപ്പെടുമെന്നും അക്ബറുദീന്‍ വ്യക്തമാക്കി. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് തെളിയിക്കുന്ന […]
The post ദാവൂദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇന്ത്യ appeared first on DC Books.