പാരീസില്‍ ഷാര്‍ലി എബ്ദോ വാരികയുടെ ഓഫീസ് ആക്രമിച്ച് 12 പേരെ വധിച്ച രണ്ട് ഭീകരരടക്കം മൂന്ന് പേരെ ഫ്രഞ്ച് പോലീസ് വധിച്ചു. ഷെരിഫ് ക്വാച്ചി, സെയ്ദ് ക്വാച്ചി എന്നീ സഹോദരങ്ങളെയും കിഴക്കന്‍ പാരീസിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അഞ്ചു പേരെ ബന്ദികളാക്കിയ ഭീകരനെയുമാണ് വ്യത്യസ്ത സംഭവങ്ങളിലായി വധിച്ചത്. ബന്ദികളില്‍ നാല് പേരും കൊല്ലപ്പെതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകരരുടെ ഒളിത്താവളം വളഞ്ഞാണ് സുരക്ഷാസേന ക്വാച്ചി സഹോദരന്മാരെ വധിച്ചത്. തട്ടിയെടുത്ത കാറില്‍ യാത്രചെയ്ത ഭീകരര്‍ പോലീസ് പിന്തുടര്‍ന്നപ്പോള്‍ ദമ്മാര്‍ട്ടിന്‍ എന്‍ഗോലെ എന്ന സ്ഥലത്തെ അച്ചടി സ്ഥാപനത്തില്‍ കയറുകയായിരുന്നു. […]
The post പാരീസ് ആക്രമണം നടത്തിയ രണ്ട് ഭീകരരടക്കം മൂന്ന് പേരെ പോലീസ് വധിച്ചു appeared first on DC Books.