സാമൂഹികാവസ്ഥയില്‍ താന്‍ അസ്വസ്ഥയാണെന്നും അതുകൊണ്ടാണ് അത്തരം വിഷയങ്ങള്‍ എഴുതിത്തുടങ്ങിയതെന്നും ബുക്കര്‍ ജേതാവും പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയി. ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ രണ്ടാം ദിവസം സെഗായ ബികെഎസ്ഡിജെ ഹാളില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. വളരെ വ്യത്യസ്തമായ ചെറുപ്പകാലമായിരുന്നു തന്‍േറതെന്ന് അരുന്ധതി റോയി പറഞ്ഞു. അറിയപ്പെടണം എന്ന മുന്‍ധാരണയോടെയല്ല എഴുതിത്തുടങ്ങിയത്. ലോക ക്‌ളാസിക്കുകളും മറ്റും ചെറിയ പ്രായത്തിലേ വായിക്കാന്‍ സാധിച്ചു. അതാണ് ചിന്തയെയും എഴുത്തിനെയും സഹായിച്ചത്. […]
The post സാമൂഹികാവസ്ഥയില്‍ അസ്വസ്ഥയാണെന്ന് അരുന്ധതി റോയി appeared first on DC Books.