ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ പഠിച്ചിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെങ്കിലും മാതൃഭാഷാപഠനത്തിന്റെ പ്രാധാന്യം വലുതാണ്. വളര്‍ന്നു വരുന്ന ഓരോ കുട്ടിയും മലയാളത്തിന്റെ മാധുര്യം നുരേണ്ടതുണ്ട്. അധ്യാപകരും മാതാപിതാക്കളുമാണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. മലയാളഭാഷ അഭ്യസിക്കുന്നതിനും അഭ്യസിപ്പിക്കുന്നതിനും ഏറെ സഹായകരമായ രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് മധുരം മലയാളം. സ്‌കൂള്‍ സിലബസിലെ ഏറ്റവും പുതിയ പ്രവണതകള്‍ക്കനുസരിച്ച് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനകരമായ രീതിയില്‍ ഭാഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് മധുരം മലയാളം തയ്യാറാക്കിയിരിക്കുന്നത്. ആസ്വാദ്യകരമായി ഭാഷ പഠിക്കാനും സംശുദ്ധമായ ഭാഷ പ്രയോഗിക്കാന്‍ കുട്ടികളെ പ്രപ്തരാക്കാനും മധുരം മലയാളം സഹായിക്കുന്നു. […]
The post മലയാളഭാഷാ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പഠനസഹായി appeared first on DC Books.