ഡോ. ബി.ആര്‍.അംബേദ്കറുടെ ജാതി ഉന്മൂലനം (ആനിഹിലേഷന്‍ ഓഫ് കാസ്റ്റ്) എന്ന കൃതി ആര്‍ക്കുവേണ്ടിയാണോ അതെഴുതിയത്, ഇന്നും ആ വായനക്കാരെ തേടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ആദ്യകാലങ്ങളിലെ ഉന്മൂലനശ്രമത്തെ അതിജീവിച്ചുകൊണ്ടായിരുന്നു ആ രചനയുടെ മുന്നേറ്റം. ഇന്ന് അതൊരു ഇതിഹാസമായി തീര്‍ന്നിരിക്കുകയാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. 1936ല്‍ ഒരു ഹിന്ദു നവോത്ഥാന പ്രസ്ഥാനത്തിന്റെ വാര്‍ഷിക പ്രസംഗത്തിനായി അംബേദ്കര്‍ ക്ഷണിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ നേരത്തേ തയ്യാറാക്കിയ കോപ്പി അംഗീകരിക്കാന്‍ തയ്യാറാകാതെ അവര്‍ ക്ഷണം പിന്‍വലിച്ചു. അംബേദ്കര്‍ സ്വന്തം നിലയ്ക്ക് ആ പ്രസംഗം പ്രസിദ്ധീകരിച്ചു. ആ […]
The post വ്യാഖ്യാന വിമര്‍ശനക്കുറിപ്പുകള്‍ സഹിതം ജാതി ഉന്മൂലനം appeared first on DC Books.