വെള്ളിത്തിരയില്‍ പൊട്ടിച്ചിരിയുടെ കടുംനിറങ്ങള്‍ വാരിത്തൂവുന്ന നടീനടന്മാരില്‍ ഭൂരിഭാഗവും ക്യാമറയ്ക്ക് പിന്നില്‍ വലിയ ഗൗരവക്കാരാവുമെന്നാണ് വെപ്പ്. പ്രത്യേകിച്ചും ഒരു നായകന്‍. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തനാണ് മുകേഷ്. എന്തിലും ഏതിലും നര്‍മ്മത്തിന്റെ ഒരു മുള കണ്ടെത്താന്‍ അദ്ദേഹത്തിനുള്ള കഴിവ് ഒന്നുവേറെ തന്നെയാണ്. ചിത്രീകരണത്തിന്റെ ഇടവേളകളില്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ചിരിയുടെ പൂരമൊരുക്കുന്ന മുകേഷ് എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ രചനകളിലും അന്തര്‍ലീനമായിരിക്കുന്നത് നര്‍മ്മം തന്നെയാണ്. മുകേഷ് കഥകള്‍ ജീവിതത്തിന്റെ നേരും നര്‍മ്മവും, മുകേഷ് ബാബു ആന്‍ഡ് പാര്‍ട്ടി ഇന്‍ ദുബായ് എന്നീ പുസ്തകങ്ങളിലൂടെ […]
The post പുതിയ കഥകളുമായി മുകേഷ് വീണ്ടും appeared first on DC Books.