എന്‍.എസ്. മാധവന്‍ എന്ന കഥാകാരന്‍ മലയാളത്തിന്റെ ജീനിയസാണ്. ഉള്ളിലെ അഗ്നികോണില്‍നിന്നുദിച്ചുയരുന്ന വാക്കുകള്‍കൊണ്ട് അദ്ദേഹം മലയാളത്തില്‍ പുതിയൊരു മിഥോളജി സൃഷ്ടിച്ചു. ഉറക്കത്തിന്റെ ഉണര്‍വില്‍ കിടക്കുന്ന ബിംബങ്ങളെ ജപിച്ചുണര്‍ത്തുകയും സ്ഥലകാലങ്ങളെ ഉടച്ചു വാര്‍ക്കുകയും ചെയ്യുന്ന മാന്ത്രിക വിദ്യയാണിത്. അനുവാചകരെ വശീകരിക്കുന്ന ഈ ശില്പചാതുരി വിളംബരം ചെയ്യുന്ന കഥാസമാഹാരമാണ് ഹിഗ്വിറ്റ. ഗോള്‍മുഖം വിട്ട് കളിക്കളത്തിലിറങ്ങി എതിര്‍ ടീമിന്റെ ഗോള്‍പോസ്റ്റില്‍ ഗോളടിക്കുന്നവിധം അപകടകരമായ ശൈലി സ്വീകരിച്ച് സ്വന്തം ടീമിന് നേട്ടങ്ങളും ചിലപ്പോഴൊക്കെ തിരിച്ചടികളും നേടിക്കൊടുത്ത കൊളംബിയന്‍ ഗോള്‍കീപ്പര്‍, റെനെ ഹിഗ്വിറ്റയെ കേന്ദ്ര കഥാപാത്രമാക്കി […]
The post മലയാള ചെറുകഥാ ലോകത്തിലെ മഹാസൗന്ദര്യം appeared first on DC Books.