ബര്‍സ എന്നാല്‍ മുഖം തുറന്നിട്ടവള്‍ എന്നാണ് അര്‍ത്ഥം. മുഖം തുറന്നിട്ട നായികയുമായാണ് ഖദീജാ മുംതാസ് ബര്‍സ എന്ന നോവലിലൂടെ വന്നത്. 2007ല്‍ പ്രസിദ്ധീകരിച്ച ബര്‍സയ്ക്ക് 2010ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. വായനക്കാരെ അത്യധികം ആകര്‍ഷിച്ച ബര്‍സയുടെ എട്ടാമത് പതിപ്പ് പുറത്തിറങ്ങി. തുറന്നിട്ട മനസ്സുമായി ഇസ്ലാമിലൂടെ യാത്ര ചെയ്യുന്ന സബിതയുടെ ജീവിതരേഖകള്‍ ആണ് ബര്‍സ. പുരുഷകേന്ദ്രിതമായ ഇസ്ലാമിനെ സ്ത്രീയുടെ കണ്ണിലൂടെ നോക്കിക്കാണുകയാണിതില്‍. ഇസ്ലാമില്‍ ഒരു സ്ത്രീക്ക് സഞ്ചരിക്കാവുന്ന ദൂരത്തിന് അതിരുകളില്ലെന്ന് സ്ഥാപിക്കുകയും എന്നാല്‍ എത്ര ദൂരം [...]
The post മുഖം തുറന്നിട്ടവളുടെ കഥ appeared first on DC Books.