‘മാതൊരുഭാഗന്‍’ എന്ന നോവലിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഹിന്ദു സംഘടനകളും ജാതി സംഘടനകളും വേട്ടയാടാന്‍ തുടങ്ങിയതോടെ എഴുത്തു നിര്‍ത്താന്‍ തീരുമാനിച്ച സാഹിത്യകാരന്‍ പെരുമാള്‍ മുരുകന് പിന്തുണയുമായി തമിഴ് സാഹിത്യ ലോകം. എഴുത്തു നിര്‍ത്താനുള്ള തീരുമാനം പെരുമാള്‍ മുരുകന്‍ പിന്‍വലിക്കണമെന്ന് സാഹിത്യലോകം ഒന്നടങ്കം ആവശ്യപ്പെട്ടു. ഹിന്ദു സംഘടനകളുടെ പ്രതിഷേധം എഴുത്തുകാരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് തമിഴ്‌നാട് പുരോഗമന സാഹിത്യ കലാ സംഘം അഭിപ്രായപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനു പകരം ഭരണകൂടം വര്‍ഗീയ ശക്തികള്‍ക്കൊപ്പം […]
The post പെരുമാള്‍ മുരുകന് പിന്തുണയുമായി തമിഴ് സാഹിത്യ ലോകം appeared first on DC Books.