സ്‌നേഹം തോട്ടങ്ങളില്‍ വളരുന്നില്ല. കമ്പോളങ്ങളില്‍ വില്‍ക്കപ്പെടുന്നില്ല. ആത്മസമര്‍പ്പണംകൊണ്ടു മാത്രമേ അതു നേടാന്‍ കഴിയൂ. കബീര്‍ സെന്റ് വാലന്റൈനിന്റെ ത്യാഗനിര്‍ഭരമായ ജീവിതത്തിലേക്ക് നമുക്കൊന്നു നോക്കാം. റോമന്‍ സാമ്രാജ്യം ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന കാലമായിരുന്നു അത്. റോമന്‍ സൈനികര്‍ വാലന്റൈനെ പിടികൂടി വധശിക്ഷയ്ക്കു വിധിച്ചു. തന്റെ ബുദ്ധിശക്തിയിലും പാണ്ഡിത്യത്തിലും ആകൃഷ്ടനായ ഒരു കാവല്‍ക്കാരന്റെ സൗഹൃദം വാലന്റൈന്‍ സമ്പാദിച്ചെടുത്തു. താമസിയാതെ ആ കാവല്‍ക്കാരന്‍ ഏഴുവയസ്സുകാരിയും അന്ധയുമായ തന്റെ മകള്‍ ജൂലിയയെ കൂടെ കൊണ്ടുവരാന്‍ തുടങ്ങി. വാലന്റൈന്‍ അവള്‍ക്ക് അറിവിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്കണമെന്ന് [...]
↧