വള്ളുവനാട് എന്ന നാട്ടുരജ്യം നിലനിന്ന മേഖലകളിലാണ് കേരളത്തില്‍ ഏറ്റവുമധികം വേലപ്പൂരങ്ങള്‍ നടക്കുന്ന നാട്ടുകാവുകളുള്ളത്. എണ്ണമറ്റ കാവുകളില്‍ , പറഞ്ഞാല്‍ തീരാത്ത നാട്ടുചന്തങ്ങളുമായി പൂരപ്പൊലിമകള്‍ ! പഴയ ഗ്രാമീണ സൗന്ദര്യത്തിന്റെ നേര്ക്കാഴ്ച്ചകളായ പൂരങ്ങളെപ്പറ്റി വിശദമാക്കുന്ന പുസ്തകമാണ് വള്ളുവനാടന്‍ പൂരക്കാഴ്ചകള്‍. 2007ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി. ആഹ്ലാദത്തിന്റെ വര്‍ണ്ണപ്പൊലിമകള്‍ തീര്‍ക്കുന്ന പൂരക്കാഴ്ച്ചകള്ക്കൊപ്പം നഷ്ടസൗഭാഗ്യങ്ങളായിത്തീര്ന്നേക്കാവുന്ന ഒരു കാലത്തേക്കുറിച്ചുള്ള വ്യാകുലതകളുമാണ് പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത്. ആലങ്കോട് ലീലാകൃഷ്ണന്റെ പത്ത് ലേഖനങ്ങളുടെ സമാഹാരമാണ് വള്ളുവനാടന്‍ പൂരക്കാഴ്ചകള്‍. അതീവ ഹൃദ്യമായ ശൈലിയില്‍ എഴുതിയിരിക്കുന്ന ലേഖനങ്ങള്‍ [...]
The post വള്ളുവനാടന്‍ പൂരക്കാഴ്ചകള്‍ appeared first on DC Books.