ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലെ ബാഹില്‍വാര ഗ്രാമത്തിലുണ്ടായ കലാപത്തില്‍ മൂന്ന് പേരെ ചുട്ടുകൊന്നു. രണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഒമ്പത് വീടുകള്‍ അഗ്നിക്കിരയായി. ജനുവരി 18നാണ് സംഭവം. വ്യത്യസ്ത മതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് അക്രമത്തിലേയ്ക്ക് നയിച്ചത്. ജനുവരി 18നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഒരു സംഘമാളുകള്‍ പെണ്‍കുട്ടിയുടെ ഗ്രാമം ആക്രമിക്കുകയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീവയ്ക്കുകയുമായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലീസ് സൂപ്രണ്ട് രഞ്ജിത് കമാര്‍ […]
The post ബിഹാറില്‍ കലാപത്തില്‍ മൂന്നു മരണം; 14 പേര്‍ പിടിയില്‍ appeared first on DC Books.