മനുഷ്യസമൂഹം നേരിടേണ്ട സങ്കടാവസ്ഥകളില്‍ ഏറ്റവും വലുതാണ് സ്വേച്ഛാഭരണം അഥവാ സമഗ്രാധിപത്യം. പുരാണ കാലഘട്ടത്തിലായാലും ആധുനിക കാലഘട്ടത്തിലായാലും അത് വിതയ്ക്കുന്ന കെടുതികള്‍ക്ക് കുറവില്ല. ദുഷ്ടശക്തികളുടെ ആധിപത്യം ഭൂമിയ്ക്ക് ഭാരമാകുമ്പോള്‍ നിഗ്രഹകര്‍മ്മത്തിനായി അവതാരങ്ങള്‍ ഉണ്ടാകുന്നു. അവതാരസിദ്ധാന്തത്തിന്റെ ഒരു ആധുനികരൂപമാണ് എന്‍.പി.മുഹമ്മദ് തന്റെ ഹിരണ്യകശിപു എന്ന നോവലിലൂടെ ആവിഷ്‌കരിച്ചത്. ആധുനികകേരളത്തിന്റെ അവസ്ഥകളില്‍ മനം നൊന്ത് സാക്ഷാല്‍ മഹാവിഷ്ണു ഭൂമിയിലേക്ക് തന്റെ അംബാസിഡറായി ഹിരണ്യകശിപുവിനെ അയയ്ക്കുന്നു. ജയന്‍ എന്നപേരില്‍ ഭൂമിയിലെത്തിയ അയാളും ഏകാധിപത്യത്തിന്റെ പാത തിരഞ്ഞെടുക്കുന്നതോടെ പുരാണകഥാസന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കുന്നു. അത് ഇക്കാലത്തിന് ഇണങ്ങുന്ന […]
The post എന്‍.പി.മുഹമ്മദിന്റെ ഹിരണ്യകശിപു പുതിയ പതിപ്പില്‍ appeared first on DC Books.