മതത്തിന്റെയും മനുഷ്യന്റെയും ഉള്ളില്‍ നിന്ന് വരുന്ന മൗലികവാദം ഒരു സമൂഹത്തെയും വ്യക്തികളില്‍ ഓരോരുത്തരെയും ബാധിക്കുന്നത് വ്യത്യസ്ത വീക്ഷണ കോണുകളില്‍ അവതരിപ്പിക്കുകയാണ് മുല്ലപ്പൂനിറമുള്ള പകലുകള്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി എന്നീ നോവലുകളിലൂടെ ബെന്യാമിന്‍. അറബ് നാടുകളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവമാണ് ഇരു നോവലുകളുടെയും പശ്ചാത്തലം. അടുത്തകാലത്ത് മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട നോവലുകളാണ് ഇവ. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുതുന്നതിനുള്ള വിവരശേഖരണത്തിനാണ് പത്രപ്രവര്‍ത്തകനായ പ്രതാപ് ആ അറബ് തുറമുഖ നഗരത്തില്‍ എത്തിച്ചേരുന്നത്. അവിടെ എത്തി അധികം വൈകാതെ അയാള്‍ […]
The post അറബ് നാടുകളിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ നാളുകള്‍ appeared first on DC Books.