പ്രശസ്ത ഒറിയ എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ പ്രതിഭാ റായ് ഒറീസ്സയിലെ ജഗത്‌സിങ്ങ് പൂര്‍ ജില്ലയിലെ ബലികഡയിലെ അലബോല്‍ ഗ്രാമത്തില്‍ 1943 ജനുവരി 21നാണ് ജനിച്ചത്. സ്‌കൂള്‍ അധ്യാപികയായി ഒദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് വിവിധ കോളേജുകളില്‍ അധ്യാപികയായി ജോലി നോക്കി. ‘ആദിഭൂമി’, ‘യജ്ഞസേനി’, ‘സമുദ്രസ്വര’, ‘നിലാതൃഷ്ണ’, ‘മേഘമേദുര’, ‘ബാര്‍ഷ ബസന്ത ബൈഷാഖ’, ‘ആരണ്യ’, ‘നിഷിദ്ധ പ്രിഥ്വി’, ‘രിചയ’, ‘അപരാജിത’ , ‘ശിലാപത്മ’, ‘പുണ്യോദയ’, ‘ദ്രൗപദി‘, ‘ഉത്തര്‍മാര്‍ഗ്ഗ്’, മ’ഹാമോഹ്’ തുടങ്ങിയ 18 നോവലുകളും ഇരുപതിലേറെ ചെറുകഥാസമാഹാരങ്ങളും മൂന്നോളം യാത്രവിവരണങ്ങളും എഴുതുയിട്ടുണ്ട്. […]
The post പ്രതിഭാ റായ്‌യുടെ ജന്മദിനം appeared first on DC Books.