മണ്ണാര്‍ക്കാടിനു വടക്ക്, കോയമ്പത്തൂര്‍ ജില്ലയുടെ പടിഞ്ഞാറ്, നീലഗിരിയുടെ ജില്ലയുടെ തെക്ക്, ഏറനാട് താലൂക്കിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന സുന്ദരമായ അട്ടപ്പാടി… അവിടെ പച്ച നിറഞ്ഞ കാടുകളും പച്ച മനുഷ്യരുമുണ്ട്. ശിശുക്കളെപ്പോലെ നിഷ്‌കളങ്കമായ ആദിവാസികളുണ്ട്. അവരുടെ കഥയാണ് മലയാറ്റൂര്‍ രാമകൃഷ്ണന്റെ പൊന്നി. ആദിവാസികളുടെ ലോകത്തേയ്ക്ക് യാത്ര ചെയ്യുന്ന അനുഭവമാണ് ഈ നോവല്‍ പകര്‍ന്നു നല്‍കുന്നത്. കുലാചാര മര്യാദകളെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാഭ്യാസം നടത്തുകയും വഴിമാറി നടക്കുകയും ചെയ്തവളാണ് പൊന്നി എന്ന സുന്ദരിയായ മുഡുകപ്പെണ്‍കുട്ടി. അവള്‍ക്കുവേണ്ടി മരിക്കാന്‍ പോലും തയ്യാറായ […]
The post പുതുകാലത്തിന്റെ വായനയ്ക്കായ് പൊന്നി appeared first on DC Books.