1954ല്‍ ഗുരുദര്‍ശനങ്ങളെ പിന്തുടരുന്ന കുറെപ്പേര്‍ ചേര്‍ന്ന് ശ്രീനാരായണഗുരുവിന്റെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കാന്‍ ഒരു കമ്മിറ്റിയ്ക്കു രൂപം നല്‍കി. സഹോദരന്‍ അയ്യപ്പനായിരുന്നു മുഖ്യരക്ഷാധികാരി. കെ.കെ.വിശ്വനാഥന്‍ (സെക്രട്ടറി), പി.കെ.ഡീവര്‍, പി.എ. സെയ്തുമുഹമ്മദ്, പി.കെ.ബാലകൃഷ്ണന്‍, കെ.കെ.മാധവന്‍ എന്നിവരടങ്ങിയ കമ്മിറ്റി ആഘോഷങ്ങളുടെ ഭാഗമായി ഒരു സ്മരണിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. പി.കെ.ബാലകൃഷ്ണനെ ആ ചുമതല ഏല്‍പ്പിച്ചു. പുസ്തകത്തില്‍ ചേര്‍ക്കാന്‍ പുതിയ ലേഖനങ്ങള്‍ എഴുതി വാങ്ങാതിരിക്കുക എന്ന നയമാണ് ആദ്യന്തം പി.കെ.ബാലകൃഷ്ണന്‍ അനുവര്‍ത്തിച്ചത്. ഇതിനായി ഗ്രന്ഥങ്ങളിലൂടെയും പത്രമാസികകളിലൂടെയും അദ്ദേഹം സഞ്ചരിച്ചു. ചില ലേഖനങ്ങള്‍ ഇംഗ്ലീഷില്‍ നിന്നും […]
The post ഏകാന്തമായ അത്ഭുതമായി മാറിയ പുസ്തകം appeared first on DC Books.