വീരപരാക്രമങ്ങളിലും അത്ഭുതസിദ്ധികളിലും നീതിപാലനത്തിലും കരുണയിലുമെല്ലാം അദ്വിതീയനായ വിക്രമാദിത്യ മഹാരാജാവിന്റെ കഥകള്‍ കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. സാഹിത്യമായും ദൃശ്യശ്രാവ്യകലകളായും വിക്രമാദിത്യ കഥകള്‍ക്ക് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. ഉജ്ജയിനി തലസ്ഥാനമാക്കി നാടു ഭരിച്ച വിക്രമാദിത്യന്റെ വീരഗാഥ മലയാളത്തിലും തുടരുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വിക്രമാദിത്യ കഥകള്‍ എന്ന പുസ്തകത്തിന്റെ ഇരുപത്തഞ്ചാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന നാടോടിക്കഥകളെ പരിഷ്‌കരിച്ച് സമാഹരിച്ചതാവാം വിക്രമാദിത്യ കഥകളുടെ മൂലരൂപം. സംസ്‌കൃതഭാഷയിലാണ് ഈ കഥകള്‍ രൂപം കൊണ്ടത്. എന്നാല്‍ അത് ചെയ്തതാരാണെന്നറിയാന്‍ കഴിഞ്ഞിട്ടില്ല. 11, […]
The post ഇരുപത്തഞ്ചാം പതിപ്പില്‍ വിക്രമാദിത്യ കഥകള്‍ appeared first on DC Books.