ലോകപ്രശസ്തിയാര്‍ജ്ജിച്ച ഭാരതീയ നൃത്തരൂപമാണ് ഭരതനാട്യം. ഈ കലാരൂപത്തെ ആഗോളമാക്കിയതിനു പിന്നില്‍ മൃണാളിനി സാരാഭായി എന്ന വിഖ്യാതനര്‍ത്തകിയുടെ പ്രയത്‌നം മറച്ചുവെയ്ക്കാവുന്നതല്ല. ഭരതനാട്യത്തില്‍ മാത്രമല്ല കഥകളിയിലും, മോഹിനിയാട്ടത്തിലും, കുച്ചുപ്പുടിയിലും, കഥക്കിലും, മണിപ്പൂരി നൃത്തത്തിലും എന്നു വേണ്ട ഭാരതത്തിലെ ശാസ്ത്രിയ – നാടോടി നൃത്തരൂപങ്ങളിലല്ലാം നേടിയ അഗാധമായ പാണ്ഡിത്യം അവരുടെ നൃത്തസപര്യയില്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്. ഭരതനാട്യം എന്ന നൃത്തരൂപത്തെക്കുറിച്ച് സമഗ്രമായൊരു പുസ്തകം ഇതുവരെയുണ്ടായിരുന്നില്ല. ഈ കുറവു നികത്തുന്ന ഒന്നാണ് മൃണാളിനി സാരാഭായി രചിച്ച ‘ ഭരതനാട്യം അറിയേണ്ടെതെല്ലാം‘ എന്ന പുസ്തകം. ഇംഗ്ലീഷില്‍ പല [...]
↧