മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജന്‍ കോണ്‍ഗ്രസ് വിട്ടു. ചെന്നൈയില്‍ വിളിച്ചു ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് രണ്ടാം യു.പി.എ. സര്‍ക്കാരില്‍ പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന ജയന്തി കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവയ്ക്കുന്ന വിവരം അറിയിച്ചത്. ജയന്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് എഴുതിയ കത്ത് പുറത്തായതിന് തൊട്ടു പിറകെയായിരുന്നു രാജിപ്രഖ്യാപനം. തന്റെയും കുടുംബത്തിന്റെയും മാന്യത കാക്കാനാണ് രാജി വയ്ക്കുന്നതെന്നും, 1986 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായ തനിക്കെതിരെ ആര്‍ക്കെങ്കിലും എന്തെങ്കിലും അഴിമതി ആരോപണം ഉന്നയിക്കാന്‍ കഴിഞ്ഞാല്‍ വേണമെങ്കില്‍ വധശിക്ഷ […]
The post ജയന്തി നടരാജന്‍ കോണ്‍ഗ്രസ് വിട്ടു appeared first on DC Books.