മനസ്സ് കലാവേദിയുടെ ആറാമത് ഭരത് മുരളി സ്മാരക പുരസ്‌കാരത്തിനായി വി.ദിലീപ് എഴുതിയ നോവല്‍ തീയില്‍ അലക്കിയ വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തു. പ്രൊഫ. എം.എ.റഹ്മാന്‍ ചെയര്‍മാനും ഷൈലേഷ് ദിവാകരന്‍, ഡോ. ഒ.കെ.ഗോപിനാഥന്‍ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര നിര്‍ണ്ണയും നടത്തിയത്. 10001 രൂപയും ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച ചെറുകഥകളെഴുതി വായനക്കാരുടെ പ്രിയങ്കരനായി മാറിയ വി.ദിലീപിന്റെ ആദ്യനോവലാണ് തീയില്‍ അലക്കിയ വസ്ത്രങ്ങള്‍ . ഒരു നാടകക്കമ്പനിയുടെ പശ്ചാത്തലത്തില്‍ കലയും കലാപവും കലാധിനിവേശവും പ്രച്ഛന്നവേഷം ധരിച്ച് ആടിത്തിമിര്‍ക്കുന്ന കാഴ്ചകളാണ് […]
The post ഭരത് മുരളി സ്മാരക പുരസ്‌കാരം വി.ദിലീപിന് appeared first on DC Books.