ഇന്ത്യയുടെ ദീര്‍ഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി അഞ്ചിന്റെ മൂന്നാം ഘട്ട പരീക്ഷണവും വിജയകരം. ജനുവരി 31ന് രാവിലെ ഒഡീഷയിലെ വീലര്‍ ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) നിന്നാണ് അഗ്നി 5 വീണ്ടും വിക്ഷേപണം നടത്തിയത്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലായ അഗ്നി അഞ്ചിന് 17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമാണുള്ളത്. മിസൈലില്‍ ഒരു ടണ്‍ സ്‌ഫോടക വസ്തുക്കളാണ് ഉണ്ടാവുക. 5000 കിലോമീറ്ററാണ് ദൂരപരിധി. മിസൈലിന്റെ ആദ്യ പരീക്ഷണം നടന്നത് 2012 ഏപ്രില്‍ 19 നായിരുന്നു. […]
The post അഗ്നി അഞ്ച് മിസൈലിന്റെ മൂന്നാംഘട്ട പരീക്ഷണം വിജയം appeared first on DC Books.