ദൃശ്യമാധ്യമങ്ങളുടെ തള്ളിക്കയറ്റത്തില്‍ പുസ്തകങ്ങളുടെ ഭാവിയെക്കുറിച്ച് പലരും ആശങ്കകള്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും പുസ്തകങ്ങളുടെ ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കയൊന്നുമില്ലെന്ന് എം.ടി.വാസുദേവന്‍ നായര്‍. കോഴിക്കോട് മാനാഞ്ചിറ സിഎസ്‌ഐ ഹാളില്‍ ഡിസി ബുക്‌സിന്റെ മെഗാ പുസ്തകമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വര്‍ഷത്തെയും പുസ്തക വിപണി പരിശോധിച്ചാല്‍ വില്‍പന വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. ദൃശ്യമാധ്യമങ്ങളുടെ വന്‍ വളര്‍ച്ചയിലും പുസ്തകത്തിന്റെ പ്രസക്തി നിലനില്‍ക്കുന്നുണ്ട്. പഴയകാലത്ത് സിനിമയെത്തിയപ്പോള്‍ ഇനി നാടകമില്ലെന്നു പറഞ്ഞിരുന്നു. അതുപോലെ ടെലിവിഷന്‍ എത്തിയപ്പോള്‍ സിനിമയുടെ കാലം കഴിഞ്ഞെന്നു പറഞ്ഞു. എന്നാലിതെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. […]
The post ഡി സി ബുക്‌സ് പുസ്തകമേള കോഴിക്കോട്ട് ആരംഭിച്ചു appeared first on DC Books.