തടവിലായിരുന്ന ജോര്‍ദാന്‍ പൈലറ്റിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തുവിട്ടു. പൈലറ്റ് മോസ് അല്‍ കസാസ്‌ബെയെ വധിക്കുന്ന ദൃശ്യങ്ങളാണ് ഐഎസ് ഭീകരര്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചത്. 22 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഭീകരര്‍ പ്രസിദ്ധീകരിച്ചത്. വ്യോമാക്രമണത്തില്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ പൈലറ്റിനെ തോക്കിന്‍മുനയില്‍ നടത്തിക്കൊണ്ടുപോകുന്നതും ഇരുമ്പുകൂടിനുള്ളില്‍ ഒരാള്‍ നില്‍ക്കുന്നതും തുടര്‍ന്ന് ജീവനോടെ അഗ്നിക്കിരയാക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഐ.എസ് അനുഭാവിയെന്ന് അവകാശപ്പെടുന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണ്. സിറിയയില്‍ ഐ.എസിനെതിരായ വ്യോമാക്രമണത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ […]
The post ജോര്‍ദാന്‍ പൈലറ്റിനെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന് ഐഎസ് appeared first on DC Books.