കേരളത്തില്‍ നടക്കുന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ‘ലാലിസം’ പരിപാടി അവതരിപ്പിച്ച് വിവാദങ്ങളില്‍ക്കുടുങ്ങിയ മോഹന്‍ലാലിന് പിന്തുണയുമായി മമ്മൂട്ടി. വിവാദങ്ങളുടെ പേരില്‍ ലാലിനെ വേട്ടയാടുന്നത് ദയവായി അവസാനിപ്പിക്കണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒരു കലാകാരന്‍ ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ടാണ് കലാപരിപാടികള്‍ നടത്തുന്നത് എന്നത് വിസ്മരിക്കരുതെന്ന് പറഞ്ഞ മമ്മുട്ടി നല്ല ഉദ്ദേശത്തോടെ ചെയ്ത ഒരു കാര്യത്തെ ആവശ്യമില്ലാതെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും പറഞ്ഞു. സംഘര്‍ഷത്തില്‍പ്പെടുത്താതെ അദ്ദേഹത്തെ തന്റെ ജോലിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും മമ്മുട്ടി പറഞ്ഞു. മോഹന്‍ലാലിന്റെ അഭിനയപാടവം ഏവരും […]
The post മോഹന്‍ലാലിന് പിന്തുണയുമായി മമ്മൂട്ടി appeared first on DC Books.