ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ വി.ടി.ബി. കോളേജിലെ വി.ടി അനുസ്മരണ സമിതിയുടെ വി.ടി പുരസ്‌കാരം മാടമ്പ് കുഞ്ഞുകുട്ടന്. 25,001 രൂപയും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം. മാടമ്പ് കുഞ്ഞുകുട്ടന്‍ എന്നറിയപ്പെടുന്ന മാടമ്പ് ശങ്കരന്‍നമ്പൂതിരി എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, നടന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനാണ്. തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ സ്വദേശിയാണ്. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, അമൃതസ്യപുത്ര, ഭ്രഷ്ട് തുടങ്ങിയവയാണ് പ്രധാനകൃതികള്‍. അവിഘ്‌നമസ്തുവിലൂടെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരവും കരുണം എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. ഫെബ്രുവരി പന്ത്രണ്ടിന് വി.ടി. കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന വി.ടി […]
The post വി.ടി പുരസ്‌കാരം മാടമ്പിന് appeared first on DC Books.