പാരമാര്‍ത്ഥികമായ മനുഷ്യാനുഭൂതികളുടെ പരിച്ഛേദം എന്നു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ച ഗ്രന്ഥ സമുച്ചയമാണ് ഉപനിഷത്തുകള്‍. ഈശ്വരവാണികള്‍ തന്നെയായ വേദവാങ്മയത്തിന്റെ വിപുലമായ അര്‍ത്ഥവ്യാഖ്യാനം നടത്തിയ ഋഷിമാര്‍ സമസ്ത ജീവിതപ്രശ്‌നങ്ങളുടെയും വിഷയങ്ങളെ ഉപനിഷത്തിലൂടെ അര്‍ത്ഥ നിരൂപണം ചെയ്യുകയും പരിഹാരനിര്‍ദേശങ്ങള്‍ വയ്ക്കുകയും ചെയ്യുന്നു. സാംസ്‌കാരികമായും ചരിത്രപരമായും സാമൂഹ്യപരമായും ഒട്ടേറെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ് ഉപനിഷത്തുകള്‍. ചെറുതും വലുതുമായി ആയിരത്തിലധികം ഉപനിഷത്തുക്കള്‍ പ്രചാരത്തിലുണ്ടെങ്കിലും ഉള്ളടക്കത്തിന്റെയും സാരത്തിന്റെയും പ്രാധാന്യം കൊണ്ടും പ്രൗഢികൊണ്ടും പഴക്കം കൊണ്ടും പത്ത് ഉപനിഷത്തുകളെയാണ് ഏറ്റവും പ്രധാനമായി ഗണിക്കുന്നത്. ഈശം-കേനം-കഠം-പ്രശനം-മുണ്ഡകം-മാണ്ഡൂക്യം-തൈത്തിരിയം-ഐതരേയം-ബൃഹദാരണ്യകം-ഛാന്ദോഗ്യം എന്നീ പത്തെണ്ണത്തിനാണ് […]
The post ഉപനിഷത്തുകളുടെ പ്രാധാന്യം appeared first on DC Books.