കൊലപാതകവും തുടര്‍ന്നുള്ള അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും കോഴിക്കോട് ജില്ലയിലെ നാദാപുരം സന്ദര്‍ശിച്ചു. മേഖലയില്‍ സംഘര്‍ഷമുണ്ടായതില്‍ പോലീസിന് വീഴ്ച വന്നോയെന്ന കാര്യം പരിശോധിക്കും. എന്നാല്‍ പ്രഥമ പരിഗണന സമാധാനം പുനസ്ഥാപിക്കുക എന്നതാണന്നും സന്ദര്‍ശന ശേഷം മുഖ്യമന്ത്രി പറഞ്ഞു. രാവിലെ ഏഴിന് തൂണേരിയില്‍, കൊല്ലപ്പെട്ട ഷിബിന്റെ വീടിലെത്തിയ മുഖ്യമന്ത്രി, സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ബന്ധുക്കള്‍ക്ക് കൈമാറി. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സാമൂഹ്യക്ഷേമഫ നീതി മന്ത്രി എം.കെ മുനീര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നാദാപുരം, […]
The post മുഖ്യമന്ത്രിയും മന്ത്രിമാരും സംഘര്‍ഷമുണ്ടായ നാദാപുരം സന്ദര്‍ശിച്ചു appeared first on DC Books.