നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര തുടങ്ങി കൗതുകമുണര്‍ത്തുന്ന പേരുകള്‍ സിനിമയ്ക്ക് തിരഞ്ഞെടുക്കാറുള്ള സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ ഇത്തവണയും വിചിത്രമായ ഒരു പേരുമായി രംഗത്ത്. ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്നാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തിലെ അഭിനേതാക്കളെയോ സാങ്കേതിക പ്രവര്‍ത്തകരെയോ വെളിപ്പെടുത്താതെയാണ് അനില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും.
The post കൗതുകപ്പേരുമായി വീണ്ടും അനില്‍ രാധാകൃഷ്ണമേനോന്‍ appeared first on DC Books.