കേരളത്തിന്റെ ഒരേയൊരു ശാസ്ത്രീയ സ്ത്രീ നൃത്തകലയാണ് മോഹിനിയാട്ടം. ചരിത്രരചനയില്‍ മലയാൡകള്‍ക്ക് പൊതുവെയുള്ള നിസ്സംഗഭാവം കലയുടെ ലോകത്തും നമ്മള്‍ നിലനിര്‍ത്തി എന്ന വസ്തുത മോഹിനിയാട്ടത്തിന്റെ ചരിത്രം അന്വേഷിക്കുന്നവര്‍ക്ക് എളുപ്പം മനസ്സിലാകും. നിഗൂഢതകളുടെയും കെട്ടുകഥകളുടെയും കേട്ടുകേള്‍വികളുടെയും നടുവിലാണ് ഈ നൃത്തരൂപത്തിന്റെ ചരിത്രം. പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പുത്രിയുമായ ശ്രീമതി കലാവിജയന്‍ രചിച്ച ‘മോഹിനിയാട്ടം അറിയേണ്ടതെല്ലാം‘ എന്ന പുസ്തകം ഈ കുറവു നികത്തുന്നു. നൃത്യനാട്യങ്ങളെക്കുറിച്ച് ഇത്രയും സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം മലയാളത്തില്‍ വേറെ ഇറങ്ങിയിട്ടുണ്ടെന്നു തോന്നുന്നില്ല. നൃത്തത്തിന്റെ ഗുണവിശേഷങ്ങള്‍, [...]
↧