നിസ്സഹായരായ ജനങ്ങളുടെ രോദനങ്ങളാണ് ഓരോ പോരാട്ടങ്ങളും അവശേഷിപ്പിച്ചിട്ടുള്ളത്. പലസ്തീനിനിലും ഇറാക്കിലും ശ്രീലങ്കയിലും നൈജീരിയയിലും നിന്നുയരുന്ന തേങ്ങലുകള്‍ക്ക് ഒരേ ശബ്ദമാണ്. നാസികളുടെ വംശവെറി ഭൂമുഖത്തുനിന്നും ഇല്ലാതാക്കിയത് ലക്ഷക്കണക്കിന് ജീവിതങ്ങളെയാണ്. രക്ഷപെട്ടവര്‍ക്ക് പറയാനുണ്ടായിരുന്നത് കരളലിയിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. യുദ്ധത്തിനും വംശീയതയ്ക്കും ഇരകളായവരുടെ കഥകള്‍ എക്കാലവും വായനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പ്രിമോ ലെവിയും ആന്‍ ഫ്രാങ്കും തങ്ങള്‍ അനുഭവിച്ച ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും പീഡനങ്ങളുടെയും ദാരിദ്ര്യത്തിന്റെയും കഥകള്‍ ലോകവുമായി പങ്കുവെച്ചു. അവയെല്ലാം അനവധി ഭാഷകളില്‍ നിരവധി പതിപ്പുകള്‍ പുറത്തിറങ്ങി. ലോകം ഇന്നും ആ അനുഭവങ്ങളെ വായിച്ചറിയുന്നു. […]
The post യൗവനത്തിലെ എന്റെ മോഹനദിനങ്ങള്‍ appeared first on DC Books.