ജനമനസുകളില്‍ രാമന്‍ വീരപുരുഷനാണ്. മനുഷ്യനായി അവതരിച്ച വിഷ്ണുവിന്റെ അവതാരം. ലങ്കാധിപനായ രാവണനെ വധിച്ച് സീതയെ വീണ്ടെടുത്ത ആരാധനാപാത്രം. എന്നാല്‍ രാമായണത്തിലൂടെ നാമറിയുന്ന രാമനെ ജനനായകനാക്കി അവതരിപ്പിക്കുന്ന നോവലാണ് പ്രസിദ്ധ ഹിന്ദി സാഹിത്യകാരന്‍ നരേന്ദ്ര കോഹ്‌ലിയുടെ അഭ്യുദയം. അസുരചക്രവര്‍ത്തിയായ രാവണനെ ദൈവികമായ ശക്തിയിലൂടെ നേരിടുന്ന അവതാരപുരുഷനായ രാമനെ നമുക്കിതില്‍ കാണാനാകില്ല. പകരം രാമകഥയുടെ പശ്ചാത്തലത്തില്‍ അഴിമതിക്കും അക്രമത്തിനും രാക്ഷസീയമായ ഭീകരവാദത്തിനുമെതിരെ ജനമുന്നേറ്റം സംഘടിപ്പിക്കുന്നതിലൂടെ ജനമനസുകളില്‍ അവതാരപുരുഷനായി മാറുന്ന മര്യാദാപുരുഷോത്തമനാണ് അഭ്യുദയത്തിലെ രാമന്‍. രാക്ഷസീയമായ ഭീകരവാദവും ജാതിവ്യത്യാസവും ദളിതപീഢനവും സ്ത്രീപീഡനവും […]
The post ജനനായകനായ രാമന്റെ കഥ appeared first on DC Books.