ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഫെബ്രുവരി 20നു സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി. ജെഡിയു നിയമസഭാകക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത് അംഗീകരിച്ച സ്പീക്കറുടെ നടപടി പട്ന ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് ഗവര്‍ണറുടെ തീരുമാനം. നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്ന ഫെബ്രുവരി 20ന് ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത ശേഷം ഉടന്‍ തന്നെ മാഞ്ചി ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. നിലവില്‍ മാഞ്ചിയെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്നു മാത്രമല്ല, ജെഡിയുവില്‍ നിന്നുതന്നെ പുറത്താക്കിയിരിക്കുകയാണ്. […]
The post മാഞ്ചി ഫെബ്രുവരി 20ന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം appeared first on DC Books.