നമ്മുടെ ന്യൂജനറേഷന്‍ സിനിമയില്‍ ഇനി ബീപ്പ് സൗണ്ടുകളുടെ എണ്ണം കൂടും. സ്ഥിരമായി സിനിമയിലൂടെ കേള്‍ക്കാറുള്ള ചില വാക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. അശ്ലീലവും അസഭ്യവുമായ പതിമൂന്നോളം ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍ക്കുും പതിനഞ്ചോളം ഹിന്ദി പ്രയോഗങ്ങള്‍ക്കുമാണ് സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചലച്ചിത്രനിര്‍മ്മാതാക്കള്‍ക്കും പ്രാദേശിക സെന്‍സര്‍ ബോര്‍ഡ് ഘടകങ്ങള്‍ക്കും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഈ നിര്‍ദ്ദേശമടങ്ങിയ നോട്ടീസ് അയച്ചു. സംഭാഷണങ്ങളില്‍ ഈ വാക്കുകള്‍ ഉണ്ടായാല്‍ നീക്കം ചെയ്യുകയോ ബീപ്പ് ശബ്ദം ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് നിര്‍ദ്ദേശം.
The post അശ്ലീലവാക്കുകള്‍ക്ക് സെന്‍സര്‍ കട്ട് appeared first on DC Books.