തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച് വരുന്ന അജിത്തിന്റെ എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന് തമിഴകം വാര്‍ത്തകള്‍. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ഗൗതം മേനോന്‍ അജിത്തിനോട് സംസാരിച്ചുവെന്നാണ് വിവരം. അജിത് എന്നൈ അറിന്താലില്‍ സത്യദേവ് എന്ന പോലീസ് ഓഫിസറായാണ് വേഷമിട്ടിരിക്കുന്നത്. ചിമ്പു നായകനാകുന്ന സാറ്റെന്‍ട്രു മാറുതു വാനിലാ എന്ന ചിത്രത്തിന്റെ ജോലികളിലാണിപ്പോള്‍ ഗൗതം മേനോന്‍. ഇതിനു പുറമേ ഒരു വിക്രം ചിത്രവും അദ്ദേഹം അനൗണ്‍സ് ചെയ്തിട്ടുണ്ട്.
The post എന്നൈ അറിന്താല്‍ രണ്ടാം ഭാഗവും വരും appeared first on DC Books.