പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തിന്റെ ഓര്‍മ്മപ്പുസ്തകമാണ് മലബാര്‍ വിസിലിങ് ത്രഷ്. മനുഷ്യന്റെ ധര്‍മ്മസങ്കടങ്ങളും ക്ലേശങ്ങളും നിറഞ്ഞ സമകാലികാവസ്ഥകളെ പച്ചയായി അവതരിപ്പിക്കുമ്പോള്‍ത്തന്നെ അതില്‍ നിന്നുരുത്തിരിയുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ നമ്മുടെ തന്നെ അനുഭവങ്ങളാക്കിമാറ്റുകയാണ് സന്തോഷ് ഏച്ചിക്കാനം. സന്തോഷിന്റെ കഥ പോലെ ഓരോന്നും ആസ്വദിച്ചു വായിച്ചുപോകാം എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. താന്‍ സഞ്ചരിച്ച വഴികളില്‍ കണ്ടുമുട്ടിയ ആളുകളേയും കാഴ്ചയില്‍പ്പതിഞ്ഞ പലേതരം പ്രശ്‌നങ്ങളേയും ഇതിലെ ഓരോ കുറിപ്പുകള്‍ക്കും അവലംബിച്ചിട്ടുണ്ടെന്ന് കഥാകാരന്‍ പറയുന്നു. കബനി എന്ന പാരലല്‍കോളജിന്റെ സ്വാധീനം തന്റെ വായനയേയും […]
The post മഴവില്ല് പോലെ ഓര്‍മ്മകള്‍ appeared first on DC Books.