പെണ്ണെഴുത്തിന്റെ പുതുമയാര്‍ന്ന ആവിഷ്ക്കാരങ്ങളാണ് സിതാരയുടെ കഥകള്‍. സ്ത്രീയുടെ മൂര്‍ത്തഭാവമായി ഒരു കാലത്ത് കണ്ടിരുന്ന കുലീനയായ സ്ത്രീ കഥാപാത്രങ്ങളല്ല സിതാരയുടെ കഥകളിലെ നായികമാര്‍. ആധുനിക ലോകത്തെ സ്ത്രീ മനസ്സുകളിലൂടെ സഞ്ചരിക്കുകയാണ് ഈ രചനകളിലൂടെ കഥാകാരി ചെയ്യുന്നത്. പുരുഷന്റെ സുഖലോലുപതയ്ക്കു മുന്നില്‍ സര്‍വ്വവും സമര്‍പ്പിച്ചിരുന്ന സ്ത്രീയുടെ സ്ഥാനത്ത് തന്റെ ശാരീരിക സുഖത്തിനായി പുരുഷനെ ഉപയോഗിക്കുന്ന സ്ത്രീയേയും, തന്റെ സ്ത്രീത്വം അപഹരിക്കപ്പെട്ടപ്പോള്‍ അതില്‍ തളര്‍ന്ന് പോകാതെ തന്നെ അപമാനിച്ചവനോട് സ്നേഹത്തിലൂടെ പ്രതികാരം ചെയ്യുന്ന സ്ത്രീയേയും എഴുത്തുകാരി അവതരിപ്പിക്കുന്നുണ്ട്. കപടസദാചാര ചിന്തകളുടെ ചട്ടക്കൂടില്‍ […]
The post ആധുനിക ലോകത്തെ സ്ത്രീ മനസ്സുകള്‍ appeared first on DC Books.