വിഭാഗീയതയുടെ വിരുന്നിടങ്ങളിലേക്ക് ചുവന്ന വിപ്ലവാഭിവാദ്യങ്ങള്‍ തൊണ്ടകീറി വിളിച്ചുപറയുമ്പോള്‍ ആ ചെറുപ്പക്കാരുടെ ഞരമ്പുകളില്‍ അഗ്നി പടര്‍ന്നിരുന്നു. ഉഷ്ണജലപ്രവാഹം പോലെ അത് അവരെ ജ്വലിപ്പിച്ചു. മുദ്രാവാക്യങ്ങള്‍ വിപ്ലവത്തിന്റെ വിളംബരഘോഷങ്ങളായ കാലം. ചെഗുവേരയും മാവോയും ക്യൂബയും ഗ്വാട്ടിമാലയും മുദ്രാവാക്യം വിളിക്കുന്നവര്‍ക്കും ഏറ്റുവിളിക്കുന്നവര്‍ക്കും നിരന്തരപ്രചോദനമായി. റജിസ് ദേബ്രേയുടെ വിപ്ലവത്തിനുള്ളിലെ വിപ്ലവവും വിപ്ലവത്തിന്റെ തന്ത്രങ്ങളും വായിച്ചുപഠിച്ച് വിപ്ലവം യഥാര്‍ഥത്തില്‍ ഉടനെ സംഭവിക്കുമെന്ന് വിശ്വസിക്കുകയും ആ യാഥാര്‍ത്ഥ്യത്തിനായി കാത്തിരിക്കുകയും ചെയ്തു. ഒരു പ്രസ്ഥാനം എന്നതിലുപരി കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു വികാരമായിരുന്നു. മരണംകൊണ്ട് ചരിത്രത്തെ അടയാളപ്പെടുത്തുകയും തിരുത്തുകയും […]
The post പോരാടുന്ന മനുഷ്യരുടെ ചരിത്രം അന്യമാവുമ്പോള്‍ appeared first on DC Books.