മതവിശ്വാസം വ്യക്ത്യാധിഷ്ഠിതമാണെന്നും എന്തുവിലകൊടുത്തും അത് സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മതവിദ്വേഷം പരത്താന്‍ ആരെയും അനുവദിക്കില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ പൊറുപ്പിക്കില്ലെന്നും മോദി വ്യക്തമാക്കി. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യാമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഏതെങ്കിലും വിഭാഗം വിശ്വാസികള്‍ക്കെതിരെ വിദ്വേഷമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. ഇക്കാര്യത്തില്‍ ഭൂരിപക്ഷ നൂനപക്ഷ വിത്യാസമുണ്ടാകില്ല. എല്ലാവര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം വിശ്വാസം തിരഞ്ഞെടുക്കാനും അത് നിലനിര്‍ത്താനും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാര്‍ എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ രാജ്യതലസ്ഥാനത്ത് […]
The post മതസ്വാതന്ത്ര്യം സംരക്ഷിക്കും: നരേന്ദ്രമോദി appeared first on DC Books.