പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് വി.എസ്.അച്യുതാനന്ദന്‍ തരംതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.എസ്സിനെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. വി.എസ് അച്ചടക്ക ലംഘനം അവസാനിപ്പിക്കുന്നില്ല. പാര്‍ട്ടി നേതൃത്വത്തിനുള്ള വി എസ്സിന്റെ കത്ത് അനവസരത്തിലുള്ളതാണ്. വിഭാഗീയ ലക്ഷ്യത്തോടെ വി.എസ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ പിണറായി വി.എസ്സിന്റെ കത്ത് ഒരു ദിനപത്രത്തില്‍ വന്നതിനെയും വിമര്‍ശിച്ചു. സോളാര്‍ സമരം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത് വി.എസ് കൂടി പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിലാണ്. അതിനുശേഷം ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സിപിഎമ്മില്‍ […]
The post വി.എസ്സിന്റേത് പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥ: പിണറായി appeared first on DC Books.