ചരിത്രഗവേഷകന്‍, അദ്ധ്യാപകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ എം.ജി.ശശിഭൂഷന്റെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥമാണ് ആസേതുഹിമാചലം. യാത്രകള്‍ ആദ്ധ്യാത്മികലഹരിയായി കൂടെക്കൂട്ടുന്ന ഒരു സഞ്ചാരിയുടെ കുറിപ്പുകളാണിത്. ദേവാലയങ്ങളും പൈതൃകമന്ദിരങ്ങളും മാത്രമല്ല, നദികളും കാടുകളും മേടുകളും എല്ലാം തേടിയുള്ള കലാത്മകമായ അന്വേഷണങ്ങള്‍. യാത്രാവിവരണങ്ങളും ചരിത്രസംബന്ധിയായ രചനകളും കൃത്രിമവും വിരസവും ജഡിലവുമായിത്തീര്‍ന്നിരിക്കുന്ന ഇക്കാലത്ത് ശശിഭൂഷന്റെ ആസേതുഹിമാചലം അവയില്‍നിന്നെല്ലാം വ്യതിരിക്തമായി കവിയുടെയും ചിത്രകാരന്റെയും ദാര്‍ശനികന്റെയും ഭാഷയില്‍ നമ്മോടു സംസാരിക്കുന്നു. ഇന്ത്യയെന്ന വികാരം രൂപപ്പെട്ടതെങ്ങനെ എന്നറിയാന്‍ ഈ യാത്രകള്‍ സഹായിച്ചതായി ഗ്രന്ഥകാരന്‍ പറയുന്നു. ഭാരതത്തിന്റെ ആത്മീയഭൂപടത്തിലെ […]
The post ഇന്ത്യയുടെ ആത്മാവ് തൊട്ട് ഒരു യാത്ര appeared first on DC Books.