ഭാഷയുടെ അടിത്തറയാണ് വ്യാകരണം. മലയാളിയുടെ ഭാഷാദര്‍ശനത്തിലും സാഹിത്യവിചാരത്തിലും ഗുരുപദവിയിലിരിക്കുന്ന കേരളപാണിനി എ.ആര്‍.രാജരാജവര്‍മ്മയുടെ വൃത്തമഞ്ജരി വൃത്തശാസ്ത്രത്തിന് പ്രമാണഗ്രന്ഥമായി അവംലബിക്കാവുന്ന ഏക കൃതിയാണ്. മലയാള വൃത്തഭേദങ്ങള്‍ സകലതും തേടിപ്പിടിച്ചു അതിനെല്ലാം ലക്ഷണസമന്വയം നിര്‍വ്വഹിച്ചിട്ടുളള ഗ്രന്ഥകാരന്റെ സേവനം അവിസ്മരണീയമാണ്. വൃത്തമഞ്ജരിയില്‍ ലളിതങ്ങളായ കാരികാശ്ലോകങ്ങള്‍ കൊണ്ടാണ് ലക്ഷണങ്ങള്‍ ചെയ്തിട്ടുളളത്. ഉദാഹരണശ്ലോകങ്ങള്‍ ഭാഷാഭൂഷണത്തിലെപ്പോലെ സരസ മധുരങ്ങളും വ്യാഖ്യാനത്തിലെ വാചകരീതി ലളിതമ്യദുലവും ആണ്. ഈ പുസ്തകം പരിഭാഷാപ്രകരണം, സമവൃത്തപ്രകരണം എന്നിങ്ങനെ ഒന്‍പതു പ്രകരണങ്ങളായി തിരിച്ചിരിക്കുന്നു. മലയാളസാഹിത്യവും ഭാഷയും ബിരുദാനന്തരതലത്തില്‍ പഠിക്കുന്നവര്‍ക്കുളള ഉത്തമ റഫറന്‍സ് ഗ്രന്ഥമായ വൃത്തമഞ്ജരി […]
The post വൃത്തമഞ്ജരി: വൃത്തശാസ്ത്രത്തിന്റെ പ്രമാണഗ്രന്ഥം appeared first on DC Books.