ഹിമാലയം എന്നും വിസ്മയങ്ങളുടെ കലവറയായിരുന്നു. ഭാരതീയര്‍ക്കുമാത്രമല്ല; ലോകജനതയ്ക്കു മുഴുവന്‍. എന്നാല്‍ എക്കാലവും ആത്മാന്വേഷികളായ ജനങ്ങളുടെ അഭയസ്ഥാനമായി നിലനിന്നിട്ടുള്ളതും ഇതേ ഹിമാലയംതന്നെ. പുരാണേതിഹാസങ്ങളില്‍ മാത്രമല്ല സാഹിത്യത്തിലും ഈ പ്രദേസം അതുല്യമായ സ്ഥാനം വിക്കുന്നുണ്ട്. കാളിദാസകൃതികള്‍ ഉത്തമോദാഹരണമാണ്. പില്‍ക്കാലത്ത് ഹിമാലയാനുഭവങ്ങളും യാത്രാസ്മരണകളും വായനക്കാര്‍ക്ക് പ്രിയപ്പെട്ടതായിത്തീര്‍ന്നു. അവ മറ്റൊരു പ്രദേശത്തുനിന്നും ലഭിക്കാത്ത അനുഭൂതി പ്രദാനം ചെയ്യുന്നു. ഇവ ഇന്നും പ്രിയപ്പെട്ടതായി നിലനില്‍ക്കുന്നതും അതുകൊണ്ടാണ് ശ്രീ എം രചിച്ച ഗുരുസമക്ഷം ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ എന്ന രചനയും വേറിട്ടുനില്‍ക്കുന്നത് ഇവിടെയാണ്. തിരുവനന്തപുരം [...]
↧