ഇന്നത്തെ തലമുറക്ക് ആരോഗ്യസംരക്ഷണം ഒരു ചോദ്യചിഹ്നമാണ്. എന്നാല്‍ അതിനൊരു ഉത്തരമാണ് ഗൃഹവൈദ്യം എന്ന അമൂല്യമായ ചെറുഗ്രന്ഥം. ഒരോ വീട്ടിലും അവശ്യം സൂക്ഷിക്കേണ്ട പുസ്തകമാണിത്. ആയുര്‍വേദത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും മേഖലയിലെ നിരവധി കാലത്തെ അന്വേഷണങ്ങളിലൂടെയും പ്രായോഗികാനുഭവങ്ങളിലൂടെയും സിദ്ധിച്ച അറിവുകളെ പുതിയ തലമുറക്ക് പകര്‍ന്ന് നല്‍കുകയാണ് പി.വി.തോമസ്. ഒരായുസ്സ് മുഴുവന്‍ അദ്ദേഹം ഗൃഹവൈദ്യത്തിനായി ഉഴിഞ്ഞുവെച്ചുവെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. ഓരോ വീട്ടിലും ആവശ്യമായ നാട്ടുവൈദ്യ വിജ്ഞാനം സമാഹരിക്കുക എന്ന ലക്ഷ്യത്തിനായി തോമസ് മുപ്പത്തഞ്ചു വര്‍ഷം കേരളം മുഴുവനും സഞ്ചരിച്ചു. ആയൂര്‍വ്വേദ ഡോക്ടര്‍മാരില്‍ […]
The post ഗൃഹവൈദ്യം: ചികിത്സ വീട്ടില്‍ തന്നെ appeared first on DC Books.